ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മോർഫ് ചെയ്ത റീൽസും അപകീർത്തികരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവിക്കെതിരെയും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവർക്കെതിരെയും ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിജെപി തെലങ്കാന പ്രവർത്തകർക്ക് വേണ്ടി നാമ്പള്ളി സ്വദേശിയായ ടി. സായികിരൺ ഗൗഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജൂലൈ 29-ന് സോഷ്യൽ മീഡിയ പരിശോധിക്കുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അപകീർത്തികരമായ രീതിയിൽ ഇൻസ്റ്റാഗ്രാം റീൽസുകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ടതായി പരാതിയിൽ പറയുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പൊതുസമാധാനത്തിനും ഭംഗം വരുത്തുന്ന രീതിയിലാണ് ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ ക്രൈം ഇൻസ്പെക്ടർ പി. ജയശങ്കറിനാണ് അന്വേഷണച്ചുമതല.
അതേസമയം, പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് വീഡിയോ തടസ്സപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ മെറ്റാ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട വീഡിയോയാണ് കഴിഞ്ഞയാഴ്ച ഫേസ്ബുക്കിൽ താൽക്കാലികമായി ലഭ്യമല്ലാതാകുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തത്. സാങ്കേതിക തകരാറ് കൊണ്ടാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റാ നൽകിയ വിശദീകരണം.

Comments