
മുംബൈ: പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ മണിക്കൂറുകള്‍ ബാങ്കിനു മുന്പില് കാത്തുനിന്ന മുതിര്‍ന്ന പൗരന് കുഴഞ്ഞുവീണ് മരിച്ചു. മുംബൈ മുലുന്ദിലെ നവ്ഘറിലാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നില്‍ കാത്തുനിന്ന വിശ്വാനന്ദ് വര്‍ദ്ധക് (73) ആണ് മരിച്ചത്. ഇന്ന് 1.30ഓടെയാണ് സംഭവം.
കുഴഞ്ഞുവീണ ഉടന്‍ തന്നെ വര്ദ്ധകിനെ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു.
കേരളത്തില്‍ ആലപ്പുഴ ഹരിപ്പാടും സമാനമായ സംഭവം നടന്നിരുന്നു. തലശേരിയില്‍ ബാങ്ക് കെട്ടിടത്തിനു മുകളില്‍ നിന്ന് വീണും ഒരാള്‍ മരിച്ചിരുന്നു.






