
തിരുവനന്തപുരം: സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കാമെന്ന് കൊവിഡ് അവലോകനയോഗത്തില്‍ ധാരണയായി.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴുമണി മുതല്‍ രാത്രി 9 വരെയാണ് സമയക്രമം. അതേസമയം ഓണവും മുഹറവും പ്രമാണിച്ച് പ്രത്യേക ചന്തകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും.





