
ഡ്രൈവറില്ലാതെ ഹൈവേയിലൂടെ അമിത വേഗത്തിൽ പാഞ്ഞ് ബുള്ളറ്റ്. പൂനെ–നാസിക് ഹൈവേയിലാണ് സംഭവം നടന്നത്.
ഡ്രൈവറില്ലാതെ ബുള്ളറ്റ് പായുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ബുള്ളറ്റ് ഓടിച്ചിരുന്നയാൾ തെറിച്ച് വീണതിന് പിന്നാലെയാണ് ബൈക്ക് ഡ്രൈവറില്ലാതെ 100 മീറ്ററോളം ഓടിയത്. വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് 47–കാരനായ ജനാർദ്ധൻ ദത്തു എന്ന കാൽനടയാത്രക്കാരന് പരുക്കേറ്റു.
തനിടെ 100 മീറ്ററോളം സഞ്ചരിച്ച ശേഷം ഒരു ജീപ്പിലിടിച്ച് ബുള്ളറ്റ് നിൽക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വിഡിയോ കാണാം.






