
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിന് വധഭീഷണി. ഫോണില്‍ വിളിച്ചാണ് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ഈ ദിവസം ഓര്‍മ്മയില്‍ വച്ചോ ഹംസയാണ് പറയുന്നതെന്നാണ് സന്ദേശത്തിലുളളത്. ജലീല്‍ ഡിജിപിക്ക് പരാതി നല്കി.
സിപിഎമ്മിന്റെ കൂടെ ചേര്‍ന്ന് ഓരോന്ന് പറയുന്നത് ഓര്‍ത്തുവച്ചോ. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവനാണ്, ബ്രേക്ക് പോയാല്‍ മതി. ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്ന് ശ്രദ്ധിച്ചോ എന്ന് പറഞ്ഞാണ് ഭീഷണിയുടെ തുടക്കം. തറവാട് മാന്തുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.






