
ലോസ് ഏഞ്ചല്‍സ്: മകള്‍ക്കു മേലുള്ള രക്ഷാകര്‍ത്തൃ ഭരണം അവസാനിപ്പിക്കുന്നതായി പോപ്പ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ പിതാവ് ജാമി സ്പിയേഴ്സ്. 2008 മുതല്‍ ബ്രിട്ട്നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവാണ്.
തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്നി കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കോടതിയെ സമീപിച്ചത്. എന്നാൽ, മാനസിക പ്രശ്നമുള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്നാണ് പിതാവിന്റെ വാദം. സെപ്തംബര്‍ 29 നാണ് പിതാവിന്റെ രക്ഷാകര്തൃത്വത്തിനെതിരേ ബ്രിട്ട്നി നല്കിയ ഹര്‍ജിയില്‍ വാദം നടക്കുക.
പിതാവിന്റെ ഭരണം അവസാനിപ്പിക്കാതെ താന്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ലൈന്നും ബ്രിട്ട്നി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ട്നിയുടെ രക്ഷാകര്‍ത്തൃ ഭരണ പോരാട്ടത്തെ കുറിച്ച് ഈ വര്‍ഷം ഒരു ഡോക്യുമെന്ററിയും ഇറങ്ങിയിരുന്നു. ബ്രിട്ട്നിയുടെ ആരാധകര്‍ അവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്.






