
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണക്കാലാവധി സുപ്രീം കോടതി ആറു മാസം കൂടി നീട്ടി. കോവിഡ് പ്രതിസന്ധിമൂലം അഭിഭാഷകരും സാക്ഷികളുമെത്താതെ വന്നതോടെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന ജഡ്ജിയുടെ അപേക്ഷ പരിഗണിച്ചാണു തീരുമാനം.
ഇനിയും ആറു മാസം സമയം വേണമെന്നായിരുന്നു ആവശ്യം. വിചാരണക്കോടതിയുടെ ആവശ്യപ്രകാരം കഴിഞ്ഞ മാര്‍ച്ചിലും വിചാരണക്കാലയളവ് നീട്ടിയിരുന്നു.
മുന്നൂറ്റമ്പതിലധികം സാക്ഷികളാണു കേസിലുള്ളത്. സിനിമാ മേഖലയിലുള്ള പ്രധാന സാക്ഷികളെ വിസ്തരിക്കാനുണ്ട്. കാവ്യാ മാധവന് കൂറുമാറിയതായി പ്രോസിക്യൂഷന് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രോസ് വിസ്താരത്തിനായി നാദിര്‍ഷാ ഇന്നലെ ഹാജരായില്ല.






