
തിരുവനന്തപുരം: വനിതാ കമ്മീഷന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ എം.പി പി.സതീദേവിയുടെ പേര് സി.പി.എം പരിഗണനയില്‍. പാര്‍ട്ടി സംസ്ഥാന സമിതിയംഗവും മുന്‍ ലോക്സഭാംഗവുമാണ് സതീദേവി. ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ സെക്രട്ടറിയുമാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സതീദേവിയുടെ പേര് ചര്‍ച്ച ചെയ്തുവെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല. പരാതിക്കാരിയോട് മോശമായി സംസാരിച്ചത് വിവാദമായതോടെ എം.സി ജോസഫൈന് രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയുടെ നിയമനം.






