
സംവിധായകന് ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസ് സംവിധാനം ചെയ്ത മ്യൂസിക്കല്‍ ആല്‍ബം 'കരി' മോഹന്‍ലാല്‍ പുറത്തിറക്കി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവ സംവിധായകന് ആശംസകളറിയിച്ച് മോഹന്‍ലാല്‍ ആല്‍ബം സമര്‍പ്പിച്ചത്.
ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ ശ്രദ്ധേയയായ അഹാന കൃഷ്ണകുമാറാണ് ആല്‍ബത്തിലെ നായിക. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ദേഷ്യവും ആക്ഷനും ചേര്‍ത്തതാണ് കരി. കഥകളിയിലെ കരി രൂപവും പ്രാധാന്യത്തോടെ കാണിക്കുന്നു.






