
കൊല്‍ക്കത്ത: സുപ്രീംകോടതി വരെ കയറിയ മുത്തലാക്ക് കേസില്‍ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ ഇസ്രത്ത് ജഹാന്റെ അഭിഭാഷക നസിയാ എലാഹി ഖാനെതിരേ വ്യാജ അഭിഭാഷക എന്ന പേരില്‍ ആള്‍മാറാട്ടത്തിന് കേസ്. ടൈംസ് നൗ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മുത്തലാക്ക് കേസില്‍ ഒരു പരാതിക്കാരിയുടെ അഭിഭാഷകയായി സുപ്രീംകോടതിയില്‍ എത്തിയത് നസിയാ എലാഹിയായിരുന്നു. ഇതിനെല്ലാം പുറമേ ഇവര്‍ സ്ത്രീകള്‍ക്കായി അനേകം എന്‍ജിഒ കളും നടത്തുന്നുമുണ്ട്. ഇസ്രത്ത് ജഹാന് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നസിയ എലാഹിയും മറ്റ് 150 വനിതകളുമായി ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.
മോഡിയ്ക്ക് കീഴില്‍ കേന്ദ്രസര്‍ക്കാരിനെ എപ്പോഴും പുകഴ്ത്തിക്കൊണ്ടിരുന്ന നസിയ മുത്തലാക്കിനെതിരേ നിര്‍മ്മിച്ച നിയമം മുസ്ളീം സമുദായത്തിലെ സ്ത്രീകള്‍ക്ക് നീതി നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് നുസ്രത്ത് ജഹാന് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നസിയയും പാര്‍ട്ടിയുടെ ഭാഗമായി.
എന്നാല്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷില്‍ നിന്നും പതാക വാങ്ങുകയും 'ഭാരത് മാതാ കി ജയ്' വിളിക്കുകയും ചെയ്ത ആളാണ് നസിയ. മുത്തലാക്ക് കേസില്‍ അഞ്ചു പരാതിക്കാരില്‍ ഒരാളായിരുന്നു ഇസ്രത് ജഹാന്. 2014 ല്‍ ഭര്‍ത്താവ് ദുബായില്‍ നിന്നും ഫോണ്‍ വിളിച്ച് തലാക്ക് ചൊല്ലിയ വിഷയത്തിലായിരുന്നു ഇവര്‍ കോടതിയില്‍ എത്തിയത്.






