
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് വീണ്ടുംഗ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. ഹരിയാനയിലെ കര്‍ണാലില്‍ ഇന്നലെ കര്‍ഷകര്‍ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് മേഘാലയ ഗവര്‍ണറുടെ പ്രതികരണം.
സംഭവത്തില്‍ ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ തുറന്നടിച്ച അദേഹം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഇന്നലെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
കര്‍ഷകരുടെ തല പൊട്ടിക്കാന്‍ പോലീസുകാരോട് ആജ്ഞാപിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഉന്നത ജില്ലാ ഇദ്യോഗസ്ഥനെ പുറത്താക്കണമെന്നും മാലിക് ആവശ്യമുയര്‍ത്തി. സംഭവത്തില്‍ പ്രതിപക്ഷവും കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ഷരോട് മാപ്പ് പറയണം. ഹരിയാന മുഖ്യമന്ത്രി കര്‍ഷകര്‍ക്കെതിരെ ലാത്തി ഉപയോഗിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സേനയെ ഉപയോഗിക്കുന്നില്ല. സേനയെ കര്‍ഷകര്‍ക്കെതിരെ ഉപയോഗിക്കരുതെന്ന് ഉന്നത നേതാക്കളോട് താന്‍ പറഞ്ഞുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. താനും കര്ഷകന്െ്റ മകന് എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് മാലിക്കിന്െ്റ പ്രതികരണം. ഈ ഗവര്‍ണര്‍ പദവിയുമായി ഞാന്‍ അഗാധ പ്രണയത്തിലല്ല, ഞാന്‍ എന്ത് പറയുന്നോ അത് എന്‍െ്റ ഹൃദയത്തില്‍ നിന്നാണ്. എനിക്ക് തോന്നുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് ഞാന്‍ തിരികെ ചെല്ലണമെന്ന്.. തന്‍െ്റ തുറന്നുപറച്ചിലുകളില്‍ താന്‍ ആരെയും പേടിക്കുന്നില്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് അദേഹം വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ജമ്മു കശ്മീര്‍, ഗോവ, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളിലും സത്യപാല്‍ മാലിക് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിരുന്നു.






