
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ കടയുടമകളുടെ യോഗം വിളിക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.
സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്നാണ് ഡിജിപി യുടെ നിര്‍ദേശം. ഹോം ഡെലിവറി,ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കടയുടമകളോട് യോഗത്തില്‍ ആവശ്യപ്പെടും.
രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന് എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്.ടി.പി.സി.ആര്. പരിശോധന നടത്തും.
സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്.






