യാത്രക്കാർക്ക് വഴിയും സ്ഥലവും കണ്ടെത്താൻ സഹായകമാകുന്ന ഒന്നാണ് ഗൂഗിൾ മാപ്പ്സ്. ഇപ്പോഴിതാ ഒരു ഫീച്ചർ കൂടി കമ്പനി കൊണ്ടുവരുന്നതായി റിപ്പോർട്ട്. ഗൂഗിൾ മാപ്പ്സിൽ യാത്രക്കിടയിൽ നൽകേണ്ടി വരുന്ന ടോൾ നിരക്കും മറ്റും ഇനി മുതൽ ദൃശ്യമാകും എന്നാണ് ‘ആൻഡ്രോയിഡ് പൊലീസി’ന്റെ പുതിയ റിപ്പോർട്ട് പറയുന്നത്. നിലവിൽ ഗൂഗിൾ മാപ്പിൽ ടോൾ റോഡുകൾ കാണാൻ കഴിയും എന്നാൽ ടോൾ നിരക്ക് കാണിക്കില്ല.
ഇനി ടോൾ നിരക്ക് നൽകി യാത്ര ചെയ്യണമോ, മറ്റു റോഡ് തിരഞ്ഞെടുക്കണമോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനം എടുക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഗൂഗിൾ മാപ്സ് പ്രിവ്യൂ പ്രോഗ്രാം ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ സംബന്ധിച്ച സന്ദേശം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഈ ഫീച്ചർ എല്ലാവർക്കും എപ്പോൾ ലഭ്യമാക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഉപയോക്താവ് റൂട്ട് തിരഞ്ഞെടുക്കുന്നതിനുമുമ്പ് ആ റൂട്ടിലെ നിരക്കുകൾ കാണാനാകുമെന്ന് ‘ആൻഡ്രോയിഡ് പൊലീസ്’ റിപ്പോർട്ടിൽ പറയുന്നു. പുതിയ ഫീച്ചർ തിരഞ്ഞെടുത്ത പ്രദേശങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമോ അതോ എല്ലായിടത്തും ലഭ്യമാകുമോ എന്നതും വ്യക്തമല്ല.

Comments