
വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന് പൃഥ്വിരാജും സംവിധായകന് ആഷിക് അബുവും പിന്മാറി. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്മാറിയതെന്നാണ് സൂചന.
മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ചിത്രത്തിന്‍െ്റ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നത്. 'ലോകത്തിന്‍െ്റ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്തു മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു' എന്നായിരുന്നു പൃഥ്വിരാജിന്െ്റ പോസ്റ്റ്.
തുടര്‍ന്ന് വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വാരിയം കുന്നന് സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും വിമര്‍ശനം ഉയര്‍ന്നത്. പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നു. ചിത്രത്തിന്‍െ്റ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് താല്‍ക്കാലികമായി ചി;്രത്തില് നിന്ന് പിന്മാറിയിരുന്നു.






