
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവത്തില്‍ മുന്‍ മേല്‍ശാന്തിക്കെതിരെ ക്രിമിനല്‍ കേസിന് ശുപാര്‍ശ. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റാണ് ഇതുസംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
മുന്‍ മേല്‍ശാന്തി കേശവന് സത്യേശിനെതിരെ അന്വേഷണം നടത്താനാണ് ശുപാര്‍ശ. കഴിഞ്ഞ തവണയാണ് കാസര്‍കോട് പത്തില്ലം കുടുംബാംഗമായ കേശവന് സത്യേശ് മേല്‍ശാന്തിയായത്.
അതേസമയം സംഭവം യഥാസമയം ദേവസ്വം ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്ന ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ദേവസ്വം മബാര്ഡ് പ്രസിഡന്‍്റ് പറഞ്ഞു.






