
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് സര്‍ക്കാര്‍ രൂപീകരണം ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ തലപ്പത്ത് ആരാകുമെന്ന തര്‍ക്കം അതിരൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിന് പ്രസിഡന്്റാകുമെന്ന് കരുതുന്ന താലിബാന് സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ക്ക് തര്‍ക്കത്തിനിടെ വെടിയേറ്റുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
അഫ്ഗാന് പ്രാദേശിക മാധ്യമമായ പഞ്ച്ശീര്‍ ഒബ്സര്‍വര്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താലിബാനുമായി അടുപ്പം പുലര്‍ത്തുന്ന ഹഖാനി നെറ്റ്വര്‍ക്ക് നേതൃത്വവും മുല്ല ബറാദര്‍ സഖ്യവും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലിബാനുമായി ബന്ധമുള്ള ഭീകരസംഘടനയാണ് ഹഖാനി. പൂര്‍ണമായി താലിബാന് സര്‍ക്കാര്‍ വേണമെന്നാണ് ഹഖാനി നെറ്റ്വര്ക്കിന്െ്റ ആവശ്യം. അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഹഖാനി നേതാവ് അനസ് ഹഖാനിയും താിലിബാന് നേതാവ് മുല്ല ബറാദറും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അത് വെടിവെയ്പ്പില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.






