
കണ്ണൂര്‍: തീവ്ര വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസ് ഇന്ത്യന്‍ താലിബാന് തന്നെയാണെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. ജനാധിപത്യവും സ്വാതന്ത്ര്യവുമല്ല തനിഫാസിസ്റ്റ് ശൈലിയാണ് താലിബാന് നടത്തുന്നതെന്നും ആ ശൈലി രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ് സംഘപരിവാറുകാര്‍ എന്നും എഴുത്തുകാരനായ ജാവേദ് അക്തറുടെ വിമര്‍ശനം ശരിയാണെന്നും പറഞ്ഞു.
വര്‍ഗീയ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരെ താലിബാന് തീവ്രവാദികളെ പോലെയാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? എന്നും അദ്ദേഹം ചോദിച്ചു. മതരാഷ്ട്രം ആഗ്രഹിക്കുന്നവര്‍ ഹിന്ദുവോ ക്രിസ്ത്യനോ മുസല്മാനോ ജൂതനോ ആരായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയം ആണെന്നും ആര്.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ്ദള് എന്നിവരും, അവരെ പിന്തുണക്കുന്നവരും അതുപോലെ തന്നെയാണ് എന്നും ബോളിവുഡ് ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനെ പിന്തുണച്ചുകൊണ്ടായിരുന്നു ജയരാജന്റെയും പ്രതികരണം.
എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സിലബസില്‍ ആര്.എസ്.എസ് നേതാവ് ഹെഡ്ഗെവാറിനെ കുറിച്ച് പാഠം മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്ര ശില്പികളായ ആര്.എസ്.എസ് നേതാക്കളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല, മൂല്യ തകര്‍ച്ചയാണെന്നും ജയരാജന് പറഞ്ഞു.
ശരിയായ വീക്ഷണത്തിന്റെ പേരില്‍ ജാവേദ് അക്തറിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എയുടെ പ്രഖ്യാപനം രാജ്യത്താകെ ബീഫ് നിരോധിക്കും എന്ന പ്രഖ്യാപനം പോലെ കേവലം മോഹം മാത്രമാണെന്നും പുതിയ കാലത്ത് സിനിമ കാണാന്‍ തിയേറ്ററില്‍ പോകേണ്ട ആവശ്യം പോലുമില്ലെന്നും ജയരാജന് പരിഹസിച്ചു.
എന്‍.ഡി.ടി.വിയ്ക്ക് നല്കിയ അഭിമുഖത്തില്‍ താലിബാന് മുസ്ലിം മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം വേണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടെന്നും ഇത്തരം ആളുകള്‍ എല്ലാം തന്നെ ഒരേ ചിന്താഗതിക്കാരാണ് എന്നും ജാവേദ് അക്തര്‍ പറഞ്ഞിരുന്നു. അതേസമയം ഇതിനെതിരേ ബിജെപിയും വിശ്വഹിന്ദു പരിക്ഷത്തും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.






