
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഇത്തവണ 'കൗമാര ഫൈനല്‍'. പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഷ്യമിട്ട് യുഎസ് ഓപ്പണ്‍ ടെസ്സീസ് ടൂര്ണമെന്്റിനെത്തിയ ബ്രിട്ടന്റെ് 18 കാരി എമ റഡുകാനുവും 73-ാം സീഡായ കാനഡയുടെ പത്തൊമ്പതുകാരി ലെയ്ല ഫെര്‍ണാണ്ടസുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക.
ലോക റാങ്കിങ്ങില്‍ 150-ാം സ്ഥാനത്തുള്ള റഡുകാനു യോഗ്യത മത്സരങ്ങള്‍ വിജയിച്ചാണ് ഇത്തവണ യുഎസ് ഓപ്പണ്‍ പ്രധാന റൗണ്ടിന് യോഗ്യത നേടിയത്. ഓപ്പണ്‍ കാലഘട്ടത്തില്‍ യോഗ്യത റൗണ്ടിലുടെ വന്ന് യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ താരമാണ് എമ. 17 വര്‍ഷത്തിനുള്ളില്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ സ്വന്തമാക്കി.
സെമിയില്‍ 17-ാം സീഡായ ഗ്രീസിന്െ്റ മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ബ്രീട്ടീഷ് കൗമാര താരം ചരിത്ര ഫൈനല്‍ നേട്ടം കുറിച്ചത്. സ്കോര്‍: 6-1,6-4.
2004 ല്‍ 17 -ാം വയസില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയിരുന്നു. അതേസമയം 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഓപ്പണില്‍ കിരീട പോരാട്ടത്തിനായി രണ്ട് കൗമാര താരങ്ങള്‍ ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് 1999 യുഎസ് ഓപ്പണില്‍ 17 കാരിയായ സെറീന വില്യംസും 18 കാരിയായ മാര്‍ട്ടിന ഹിംഗിസും നേര്‍ക്കുനേര്‍ എത്തിയിരുന്നു. സെറീനയാണ് അന്ന് കിരീടമുയര്‍ത്തിയത്.






