
പാലാ: നര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന് എംഎല്‍എ. ബിഷപ്പിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും, ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ലന്നും മാണി സി കാപ്പന് പറഞ്ഞു. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പ് വിശ്വാസികളോടുനടത്തിയ പ്രസംഗം വിവാദമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മാണി സി കാപ്പന് എംഎല്‍എ പറഞ്ഞു.
സര്‍ക്കാരും രാഷ്ട്രീയ പ്രവര്ത്തനകരും ഒറ്റക്കെട്ടായി നിന്ന് മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കമെന്നും എംഎല്‍എ പ്രതികരിച്ചു. ഏതെങ്കിലും ഒരു സമുദായത്തെ കുറിച്ചല്ല ബിഷപ്പിന്റെ പരാമര്‍ശമെന്നും ഏതെങ്കിലും മതത്തെ കുറിച്ചുള്ള പ്രസ്താവനയായി വിവാദമാക്കുകയാണെന്നും മാണി സി കാപ്പന് പറഞ്ഞു.
അതേസമയം, ബിഷപ്പിന്റെ പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത രംഗത്തെത്തി. ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്നാണ് അതിരൂപതയുടെ നിലപാട്.ഭരണ-പ്രതിപക്ഷ നേതാക്കള്‍ കരുതലോടെ പ്രതികരിച്ചപ്പോള്‍, ബിഷപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താവാണോയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ചോദിച്ചു. എന്നാല്‍, ക്രിസ്ത്യന്‍ മുസ്ലിം വിഭാഗീയത സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.വേര്‍തിരിപ്പ് ഉണ്ടാക്കുന്നതാണ് ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശമെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു. ആ നിലപാടിനെ പിന്തുണച്ച് സ്പീക്കറും രംഗത്ത് വന്നിരുന്നു.






