
കോഴിക്കോട്: നോട്ട് പിന്‍വലിക്കലിലെ അപാകതയില്‍ പ്രതിഷേധിച്ച് വ്യപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ വ്യക്തമാക്കി. ശബരിമല സീസണും മറ്റും പരിഗണിച്ചാണ് തീരുമാനമെന്ന് നസറുദ്ദീന്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ കച്ചവടത്തെ ബാധിക്കുന്നുവെന്ന് കാണിച്ചാണ് കടയടപ്പ് സമരം പ്രഖ്യാപിച്ചത്.
നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉറപ്പ് നല്കിയ പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറാന് സമിതി തീരുമാനിച്ചത്.






