മഴ പെയ്യുന്ന ദിവസമായിരുന്നെങ്കിലും ഉണ്ണിക്കുട്ടന് നന്നേ രാവിലെ തന്നെ എഴുന്നേറ്റു... സ്കൂളില്‍ ചേരുന്ന ദിവസം നന്നേ രാവിലെ തന്നെ എഴുന്നേല്ക്കാതിരിക്കാന് പറ്റുമോ?
നന്തനാരുടെ ഉണ്ണികുട്ടനെ ഓര്‍മയില്ലേ?
ജൂണ്‍ എത്തിയാല്‍ മനസ്സ് കൊണ്ട് ഉണ്ണികുട്ടന് ആകും ഇന്നും... പുത്തന്‍ പുസ്തകങ്ങളുടെ മണം, വര്ണകുട ചൂടി ബാഗ് നനയാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉള്ള നടത്തം, നനഞ്ഞൊട്ടുന്ന മുട്ടോളമുള്ള ഇളം നീല യൂണിഫോം പാവാട, സാധാരണയില്‍ നിന്ന് മാറി വിദ്യാര്‍ത്ഥികളോട് കനിവ് കാണിച്ചിരുന്ന നീലാഞ്ചനം ബസ്, കാതടപ്പിക്കുന്ന മഴ ശബ്ദത്തിനിടയില്‍ ഒരുതരത്തിലും പിടിതരാത്ത കണക്കുകളുമായി ആദ്യ പിരീഡ്.. ശ്ശോ! കൊല്ലമെത്ര കഴിഞ്ഞാലും ഒരു സ്ലൈഡ് ഷോ പോലെ നിറയുന്ന സ്കൂള്‍ ഓര്‍മ്മകള്‍... എന്തൊരു തെളിച്ചം.... എന്ത് വ്യക്തം...
വീണ്ടും ജൂണ്‍ എത്തിയപ്പോള്‍ ഞാന്‍ ഇക്കൊല്ലം സ്കൂള്‍ ജീവിതം തുടങ്ങുന്ന കുരുന്നുകളെ ഓര്‍ക്കുവായിരുന്നു..
ആദ്യമായി യൂണിഫോം ഇട്ട്, അലറി കരഞ്ഞ്, പ്രവേശനോത്സവ കാഴ്ചകളില്‍ തെല്ലൊന്ന് മയങ്ങി, അമ്മയെ അള്ളിപ്പിടിച്ചു, പിന്നെ ക്ലാസ്സിലാക്കി പോയ അമ്മ വന്നോന്ന് എത്തി നോക്കി, ഇടയ്ക്കെപ്പോഴോ അടുത്തിരിക്കുന്ന ആളോട് മിണ്ടിതുടങ്ങിയപ്പൊ കരയാന്‍ മറന്ന്, ടീച്ചര്‍ പറയുന്നതൊക്കെ ഉറക്കെ ചൊല്ലി ഇരുപതോളം വര്‍ഷങ്ങള്‍ നീളുന്ന വിദ്യ -അഭ്യാസത്തിന് തുടക്കം കുറിക്കേണ്ട നാള്... സത്യം പറഞ്ഞാല്‍ വിദ്യ അഭ്യസിച്ചു തുടങ്ങുന്നത് സ്കൂള്‍ മുതല്ക്കേ എന്നോ, അത് പൂര്‍ത്തിയാക്കുന്നതിനോടൊപ്പം പഠനം പൂര്‍ണമായി എന്നോ പറയാന്‍ ആകില്ലല്ലോ...
''പാരിതില്‍ എല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ'' എന്നാണല്ലോ കവിമൊഴി.
പണ്ടെങ്ങോ കണ്ടൊരു വീഡിയോയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ചോദിക്കുന്നുണ്ട്, ഇരുപത് കൊല്ലത്തോളം പഠിപ്പിച്ചിട്ടും ജീവിതത്തില്‍ വിജയിക്കാന്‍ എന്നത് പോയിട്ട്, മാന്യമായി വാഹനം ഓടിക്കേണ്ടത് എങ്ങനെ എന്ന് പോലും ഒരാളെ പഠിപ്പിക്കാന്‍ ആകുന്നില്ല എങ്കില്‍ എന്താണ് ഈ വിദ്യാഭാസം കൊണ്ട് പ്രയോജനം!
ചിന്തനീയം.
ഒരു സിനിമയില്‍ ബിടെക് കഴിഞ്ഞ നായക കഥാപാത്രം ബാങ്കില്‍ ഫോം പൂരിപ്പിക്കാനാവാതെ കുഴങ്ങുന്നുണ്ട്! അത് സിലബസ്സില്‍ ഇല്ലായിരുന്നുവത്രെ.... ജപ്പാനില്‍ എവിടെയോ ഉള്ള ഒരു കിന്റര്ഗാര്ഡന് വീഡിയോ കണ്ടതോര്‍ക്കുന്നു, ഒരു ബസ്സില്‍ എങ്ങനെ പെരുമാറണം, ആര്‍ക്കൊക്കെ പരിഗണന കൊടുക്കണം എന്നൊക്കെ വരിവരി ആയി ഇട്ട കസേരകള്‍ ബസ് സീറ്റുകള്‍ ആക്കി സങ്കല്പ്പിച്ചു കൊണ്ടുള്ള പഠിക്കല്‍.... പഠനരീതിയില്‍ മാത്രമല്ല, ജീവിതം കൊണ്ട് തന്നെ അതിശയിപ്പിക്കുന്നവരാണല്ലോ ജപ്പാന്‍കാര്‍... ജീവിതത്തിന്റെ ഇക്കിഗായി പകര്‍ന്ന് തന്ന നാട്...
നാന് പെറ്റ മകന് എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ആണ് മിനോണിനെ പരിചയപ്പെടുന്നത്. കുട്ടികളോടൊപ്പം കൂടി ഇടവേളകളില്‍ ക്വിസ് നടത്തുക പതിവായിരുന്നു, അപ്പോഴും പുസ്തകങ്ങളെപ്പറ്റി സംസാരിക്കുമ്പോഴും കൃത്യമായ ഉത്തരങ്ങളും വ്യക്തമായ ധാരണയും ഉണ്ടായിരുന്നു മിനോണിന്. ഇംഗ്ലീഷിലും കണക്കിലും നല്ല അറിവും... പോരാത്തതിന് കാന്‍വാസില്‍ മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുകയും തെങ്ങോലകള്‍ കൊണ്ട് കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അവന് സ്കൂളില്‍ പോയിട്ടില്ല. അവന്റ അനുജത്തിയും. അനുജത്തി ഇവനെപോലെ മിടുക്കി...

ഇവരെപ്പോലെ മക്കള്‍ സ്കൂളുകള്‍ക്ക് അപ്പുറം ലോകം അറിഞ്ഞു വളരട്ടെ എന്ന മാതാപിതാക്കള്‍ നമുക്കിടയില്‍ ഉണ്ട്... വ്യക്തിപരമായ ഇഷ്ടങ്ങള്‍... പക്ഷേ സ്കൂളുകളിലെ പഠന രീതികള്‍, പാഠഭാഗങ്ങള്‍ എന്ത് തന്നെ ആയാലും ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും നേതൃപാടവത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും പാഠങ്ങള്‍ അറിയാതെ നമ്മളിലേക്ക് എത്തുന്നു എന്നത് വാസ്തവം തന്നെയാണ്...
അതിനോടൊപ്പം വിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ കൂടുതല്‍ മാറ്റങ്ങള്‍ വരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം...
പറഞ്ഞ് തുടങ്ങിയത് ഇക്കൊല്ലം സ്കൂള്‍ ജീവിതത്തിന് തുടക്കം കുറിക്കുന്ന കുഞ്ഞു മക്കളെ കുറിച്ചാണ്. ഓണ്‍ലൈനില്‍ തുടങ്ങേണ്ട അവസ്ഥ. അത് സങ്കടകരം തന്നെയാണ്.. എന്നാലും സാരമില്ല, ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നു കൊണ്ട് അതിന് എങ്കിലും സാധിച്ചല്ലോ.
വേഗം തന്നെ പൂമ്പാറ്റകളെ പോലെ പാറി നടന്ന്, പാട്ടുകള്‍ പാടി, കൂട്ടുകാരെ വട്ടം കെട്ടിപ്പിടിച്ച്, മിഠായിയും കളര്‍ പെന്‍സിലും പങ്കിട്ടെടുത്ത്, കലപില കൂട്ടി നടക്കാന്‍ കുഞ്ഞു മക്കള്‍ക്ക് ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.
അത്പോലെ തന്നെ നമ്മളുടെ ഒക്കെ ഉള്ളിലെ പഠിക്കാനും അറിയാനും തിരുത്താനും ഒക്കെ തയ്യാറാവുന്ന കുഞ്ഞു മനസ്സ് കൈമോശം വരല്ലേ എന്നും. നേടിയാല്‍ ഒരിക്കലും കൈമോശം വരാത്തത് ആണ് അറിവ് എന്നല്ലേ!
എഴുത്തോര്മ്മകളിലെ അച്ഛന്...
വിഷു വരും വര്‍ഷം വരും അന്നാരെന്നും എന്തെന്നും ആര്‍ക്കറിയാം....
എന്‍.എന്‍. കക്കാടിന്റെ വരികള്‍ ഓര്‍മിപ്പിച്ചു കൊണ്ട് രണ്ട് വേനലും രണ്ട് വിഷുവും രണ്ട് വര്‍ഷകാലവും കടന്ന് പോകുന്നു... ഇപ്രാവശ്യം മേടം മുഴുവന്‍ ടൗട്ടേ തിമിര്ത്തതിനാല് വര്‍ഷകാലം തുടങ്ങുമ്പോള്‍ പതിവുള്ള ആശ്വാസവും സന്തോഷവും കുളിരും മങ്ങിപ്പോയി... മഴ മലയാളികള്‍ക്ക് വികാരവും പ്രണയവും ഒക്കെ ആണെന്നാണല്ലോ? കട്ടിലിന് ചുവട്ടില്‍ വെള്ളം കാണുംവരെ എന്ന് ചേര്‍ത്ത് വായിക്കേണ്ടി ഇരിക്കുന്നു ഇപ്പോഴത്തെ അവസ്ഥയില്‍... വര്‍ഷത്തില്‍ അധികവും വീടിനകത്ത് ഇരിപ്പായപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ഫിലിം സ്ട്രീമിങ് പ്ലാറ്റ്ഫോമിലും കുരുങ്ങിപ്പോയ മനസിനെ ബുദ്ധിമുട്ടിയാണ് തിരികെപിടിച്ചത്. മനഃപൂര്‍വം സമയം വച്ച് പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി... കണ്ണുകള്‍ അക്ഷരങ്ങളെ തുറിച്ച് നോക്കിയിരിക്കെ അകമേ ചിന്തകള്‍ വേറെ വഴിക്ക് പോയപ്പോഴാണ് ദൃശ്യങ്ങള്‍ മനസ്സ് കവര്‍ന്നെടുക്കുന്ന വലിയ അപകടം മനസ്സിലായത്...
അഞ്ച് മുതല്‍ പന്ത്രണ്ടാം തരം വരെ പഠിച്ചത് എറണാകുളത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ആണ്...
ഒന്നാം ക്ലാസ്സുകാരിയോട് കാലില്‍ പാടുകള്‍ ഉള്ളതിനാല്‍ സ്കൂളില്‍ നൃത്തത്തിന് ചേരേണ്ട എന്നും, നാലാം ക്ലാസ്സില്‍ ഫീസ് തരാന്‍ ഇല്ലേല് പുറത്ത് നില്ക്ക് എന്നും, ക്ലാസ്സ് ഫോട്ടോയ്ക്ക് പൈസ ഇല്ലേല് പിന്നെ എണ്ണം എടുത്തപ്പോള്‍ കയ്യും പൊക്കി നിന്നത് എന്തിനാണെന്ന് രണ്ടാം ക്ലാസ്സ്കാരിയോടും ചോദിച്ച കോണ്‍വെന്റ് അധ്യാപകമുഖങ്ങളില് നിന്നോടിയാണ് ആ പാവം സര്‍ക്കാര്‍ വിദ്യാലയത്തില്‍ എത്തിയത്.... യുവജനോത്സവങ്ങള്‍ക്കും വിജ്ഞാനോത്സവങ്ങള്ക്കും പഠനോത്സവങ്ങള്ക്കും ഒക്കെ ഉഷാറായി കൊണ്ട് നടന്നിരുന്ന,സ്നേഹം കൊണ്ട് പൊതിഞ്ഞ അദ്ധ്യാപകര്‍ ആയിരുന്നു അവിടെ കാത്തിരുന്നത്...
കുഞ്ഞു കുഞ്ഞു എഴുത്ത് തുടങ്ങുന്നത് അവിടുന്നാണ്.... തിരുത്തി തന്നതും മുന്നോട്ട് നയിച്ചതും വായിക്കുന്നു എന്ന് ഉറപ്പ് വരുത്തിയിരുന്നതും അച്ഛനെപോലെ അവരും കൂടിയാണ്...

പായയും മണ്ണെണ്ണ സ്റ്റൗവും പ്ലാസ്റ്റിക് കസേരയും കഴിഞ്ഞാല്‍ പിന്നെ അതേ ശ്രദ്ധയോടെ തരം തിരിച്ചു കാര്‍ബോര്‍ഡ് പെട്ടിയില്‍ ആക്കി കയറു കെട്ടി ഓരോ വീട് മാറലിനും നിറയെ പുസ്തകങ്ങള്‍ എടുത്ത് വച്ചിരുന്ന അച്ഛന് ആയിരുന്നു എന്റേത്... ബാലമംഗളവും വിളിച്ചാല്‍ ഓടിയെത്തും എന്ന് വിശ്വസിച്ചിരുന്ന ഡിങ്കന്റെയും ശക്തിമരുന്നിന്റെയും ലോകം വിട്ട് ആദ്യമായി മുഖചിത്രം അടിച്ചുവന്ന മംഗളം വാരികയും മറക്കാനാവുന്നില്ല. വായനയുടെ ലോകത്ത് എത്തുമ്പോള്‍ എന്റെ വായനയിലും എഴുത്തിലും അച്ഛന്റെ ശ്രദ്ധ ഉണ്ടായിരുന്നു. സിനിമയില്‍ എത്തിയപ്പോള്‍ സിനിമാ മംഗളത്തിലും കന്യകയിലും വന്ന അഭിമുഖങ്ങള്‍ അച്ഛന് തന്നെ ആണ് എടുത്ത് ഫയലില്‍ ആക്കിയത്... ആ മകള്‍ കന്യകയില്‍ എഴുതി തുടങ്ങുമ്പോള്‍ അച്ഛന് കൂടെ ഇല്ല...
അച്ഛന് ഉണ്ടായിരുന്നെങ്കില്‍ ഞരമ്പുകള്‍ തെളിഞ്ഞു നില്ക്കുന്ന കൈകളില്‍ ഈ മാസിക താള് മറിയുന്നതും ജനലിനോട് ചേര്‍ന്നിട്ട തുണികസേരയില്‍ ഇരുന്ന് ഈ കുറിപ്പ് വായിക്കുന്നതും എനിക്ക് കണ്ണടച്ചാല്‍ കാണാനാകും.... മനസ്സില്‍ ഫ്രെയിം ചെയ്ത മനോഹരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോല്‍.... കര്ട്ടന് കുറച്ച് മാറ്റി, ജനലിനോട് ചേര്‍ന്ന്, വെളിച്ചത്തിലേക്ക് പുസ്തകം പിടിച്ച്, കണ്ണട വെച്ച് ചാരു കസേരയില്‍ ഇരുന്ന് വായിക്കുന്ന അച്ഛന്... ഇടയ്ക്ക് കണ്ണട എടുത്ത് അതിന്റെ കാലറ്റം താടിക്ക് മുട്ടിച്ച് നിശബ്ദം പുറത്തേക്ക് നോക്കി ഇരിക്കും അച്ഛന്....
വര്‍ഷങ്ങള്‍ക്ക് മുന്നേ എന്നിലെ കൊച്ചു എഴുത്തുകാരിയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയത് കന്യകയാണ്... എഴുതിയും ഇടറിയും മടിച്ചും പിന്നെയും ഉണര്‍ന്നും അങ്ങനെ നീങ്ങവേ ദാ ഇപ്പോള്‍ എഴുതാനുള്ള ക്ഷണവും.... അറിവുകള്‍ പരിമിതമാണ്, ഭാഷയും... പകര്‍ന്ന് നല്കല് ഒന്നുമില്ല, പങ്ക് വയ്ക്കല്‍ മാത്രം... ഓര്‍മ്മകള്‍, അനുഭവങ്ങള്‍, യാത്രകള്‍, ചിന്തകള്‍ അങ്ങനെ... എഴുതുക എന്നത് സന്തോഷമായത് കൊണ്ട് ലളിതമായൊരു ശ്രമം നടത്തുന്നു.... കറുത്ത മഷി അക്ഷരങ്ങളില്‍ പുരളുമ്പോള്‍, എന്റെ മനസ്സില്‍ നിങ്ങള്‍ ഓരോരുത്തരും കന്യക കൈകളില്‍ എടുത്ത് ഇത് വായിക്കുന്ന ദൃശ്യമാണ്... പണ്ട് അച്ഛന് മകളുടെ വാക്കുകള്‍ വായിച്ചത് പോലെ നാടിന്റെ ഓരോ കോണുകളില്‍ ഇത് വായിച്ച് താളുകള്‍ മറിക്കുമ്പോള്‍ ഒരു നനുത്ത പുഞ്ചിരി വിരിയുന്നുവെങ്കില്‍ ഊര്‍ജമാണത്...
വീണ്ടും മനസ്സ് തുറന്ന് എഴുതാന്‍...
സ്നേഹപൂര്‍വ്വം സരയൂ

Comments