
കണ്ണൂര്‍: സര്‍ക്കാരിനെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍്റ് കെ. സുധാകരന്. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ ശിഖണ്ഡിയോട് ഉപമിച്ച കെ. സുധാകരന് വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുകയാണെന്ന് തുറന്നടിച്ചു.
വിജയരാഘവനെപോലുള്ള നേതാക്കന്മാരെ മുന്നില്‍ നിര്‍ത്തി, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയാണ് സര്‍ക്കാര്‍. ഏറ്റവും വലിയ വര്‍ഗ്ഗീയവാദിയാണ് വിജയരാഘവന്. എല്ലാവരേയും വിളിച്ചു ചേര്‍ത്ത് ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കുകയാണ് വേണ്ടത്. പ്രശ്നം പരിഹരിച്ചു എന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ലെന്നും അദേഹം പറഞ്ഞു.
ബിഷപ്പ് ആരോപിച്ചതുപോലുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നതായി ബോധ്യപ്പെട്ടാല്‍ കര്‍ശനമായ അന്വേഷണത്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കെ. സുധാകരന് വ്യക്തമാക്കി. കോണ്‍ഗ്രസ് മതമേലധ്യക്ഷന്മാരുടെ യോഗം വിളിക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






