
കൊല്‍ക്കത്ത: വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ കുടുംബത്തിലെ മൂന്ന് പേര് ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഖര്‍ദയിലെ ബാരക്പൂരിലാണ് സംഭവം. രാജാ ദാസ്, ഭാര്യ, പത്തു യസ്സുകാരനായ മകന് എന്നിരാണ് ദാരുണമായി മരിച്ചത്.
ഇതിൽ രാജാ ദാസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യക്കും മകനും ഷോക്കേറ്റത്.
കൊല്‍ക്കത്ത അടക്കം ബംഗാളിലെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ്.






