
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി.
കോവിഡ് മരണം എന്ന് രേഖപ്പെടുത്തിയ മരങ്ങള്‍ക്ക് മാത്രമേ സഹായം ലഭിക്കൂ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള മാര്‍ഗരേഖ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം സാമ്പത്തിക സഹായത്തിന് അര്ഹതയുണെടന്ന് സുപ്രൗംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുന്നതിനുള്ള തുക വിതരണം ചെയേണ്ടത്. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും മാര്‍ഗ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.






