നടി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമായിരുന്നു ആര്യ. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസണ് 2വിലും താരം പങ്കെടുത്തിരുന്നു. ബിഗ്ഗ്ബോസ് സീസണ് 2വിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ മനോഹര ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി ആര്യ പങ്കുവെയ്ക്കാറുണ്ട്. ആര്യയുടെ പുതിയ ചിത്രമായ 90 മിനുട്സ് റിലീസിനൊരുങ്ങുകയാണ്.
എവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത്, അവിടെ എത്തി എന്ന് പറയുകയാണ് ആര്യ. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തിലാണ് ആര്യ മനസ് തുറന്നത്. നായിക റോള്‍ ചെയ്യണമെന്ന് അധികം ആഗ്രഹമില്ല. എന്നാല്‍ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഒ.ടി.ടി റിലീസായിട്ടാണ് ചിത്രം എത്തുന്നത്. എന്നാല്‍ തിയേറ്ററില്‍ കാണേണ്ട ചിത്രമാണ് 90 മിനുട്സ് എന്നും ആര്യ പറയുന്നു.
ബഡായി ബംഗ്ലാവ് ഷോയെ കുറിച്ചും പിഷാരടിയെ കുറിച്ചും ആര്യ തുറന്നു പറഞ്ഞു. '' സെറ്റില്‍ കീരിയും പാമ്പും പോലെയാണ് താനും പിഷാരടിയും എന്നാല്‍ ഓണ്‍ സ്ക്രീനില്‍ വന്ന് കഴിഞ്ഞാല്‍ ഭയങ്കര കെമിസ്ട്രിയാണ്. അതിന്റെ പ്രധാന കാരണം ഷോയുടെ തിരക്കഥയാണ്. ആ സ്ക്രിപ്റ്റില്‍ അങ്ങനെയൊരു കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്തത് കൊണ്ടാണ് അത് ആളുകളിലേയ്ക്ക് എത്തിയത്.
ബഡായി ബംഗ്ലാവ് ഒരു ഇന്സ്റ്റ്യൂഷന് പോലെ ആയിരുന്നു. ഷോയില്‍ എത്തിയപ്പോള്‍ ഞാന്‍ മാത്രമായിരുന്നു ഒരു പുതിയ മുഖം. എല്ലാവരും ചേര്‍ന്ന് മോള്‍ഡ് ചെയ്ത് എടുക്കുകയായിരുന്നു. ഓരോ കാര്യങ്ങള്‍ പറഞ്ഞു തരുകയായിരുന്നു. തുടക്കത്തില്‍ സംസാരിക്കുമ്പോള്‍ കൈ എടുത്തായിരുന്നു സംസാരിച്ചിരുന്നത്. അത് പിഷുവാണ് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തന്നത്. പിന്നീട് പ്രാക്ടീസിലൂടെ കുറച്ചു. '' - ആര്യ പറയുന്നു.






