തിരുവനന്തപുരം: നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വിഹിതം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം വീണ്ടും ലോഡ്ഷെഡിംഗിലേക്കും പവര്‍ കട്ടിലേക്കും പോയേക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ 300 മെഗാവാട്ട് കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് തുടര്‍ന്നാല്‍ പരിഹരിക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് പത്ത ദിവത്തേക്ക് വൈദ്യുതി വാങ്ങണം. സര്‍ക്കാര്‍ ഇടപെടണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര് വിഹിതത്തില്‍ വന്ന കുറവ് മൂലം 20 മിനിറ്റ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ട സ്ഥിതിയാണ്. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര യോഗം വിളിച്ചു. വൈദ്യൂതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെ.എസ്.ഇ.ബി ചെയര്മാന് യോഗത്തില്‍ പങ്കെടുക്കും.
നിലവില്‍ 27 ഇടങ്ങളില്‍ നിന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. അതില്‍ നാലിടത്ത് മാത്രമാണ് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം. മറ്റ് ഇടങ്ങളില്‍ നിന്നുള്ള വൈദ്യുതി കൂടുതലായി വാങ്ങിയാല്‍ പ്രതിസന്ധി പരിഹരിക്കാമെന്നാണ് കെ.എസ്.ഇ.ബി നല്കുന്ന നിര്‍ദേശം.

Comments