‘‘എന്റെ പേര് റുമെയ്സ ഗെൽഗി, ഏറ്റവും ഉയരമുള്ള സ്ത്രീയുടെ ഗിന്നസ് വേൾഡ് റെക്കോർഡും, ഏറ്റവും ഉയരത്തിൽ ജീവിക്കുന്ന കൗമാരക്കാരിയുടെ മുൻ ഉടമയും ആണ് ഞാൻ.’’സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ ഇങ്ങനെയൊരു വീഡിയോ ഷെയര്‍ ചെയ്യാന്‍ ഇരുപത്തിനാലുകാരിയായ റുമെയ്സ ഗെല്‍ഗിക്ക് ഒരുപാട് സങ്കടക്കടല്‍ താണ്ടേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പെണ്‍കുട്ടിയാണ് റുമെയ്സ. ഇതിനു മുമ്പ് 2014 ല്‍ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരി എന്ന റെക്കോര്‍ഡ് റുമെയ്സെയ്ക്ക് കിട്ടിയിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക പേജില്‍
"വ്യത്യസ്തനാകുന്നത് അത്ര മോശമല്ല. നിങ്ങൾ മുമ്പ് സങ്കൽപ്പിക്കാത്ത കാര്യങ്ങൾ നേടാൻ ഇത് നിങ്ങളെ സഹായിക്കും." ഇത് ഔദ്യോഗികമാണ്!’’ എന്ന ക്യാപ്ഷനോടെയാണ് അവര്‍ ഈ വാര്‍ത്ത അറിയിച്ചത്.
വളർച്ചയെ ത്വരിതപ്പെടുത്തുന്ന വീവർ സിൻഡ്രോം എന്ന അപൂർവ രോഗമാണ് റുമെയ്സ്ക്ക്. അസ്ഥിയ്ക്ക് ബലക്കുറവ്, അസ്ഥി വികാസം പോലെയുള്ള പ്രശ്നങ്ങളും അതു സംബന്ധമായ മറ്റ് അസുഖങ്ങളും റുമെയ്സ നേരിടുന്നുണ്ട്. വീൽചെയറിന്റെ സഹായം ഗെൽഗിക്ക് അനിവാര്യമാണ്. വോക്കറിന്റെ സഹായത്തോടെ ചെറിയ ദൂരങ്ങള്‍ നടക്കുമെങ്കിലും എപ്പോഴും സഹായത്തിന് ഒരാള്‍ ഒപ്പമുണ്ടാകേണ്ടത് റുമെയ്സയ്ക്ക് ആവശ്യമാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട ഒരു വിഡിയോയിൽ സ്കോളിയോസിസ് പോലുള്ള ഗുരുതരമായ ശാരീരിക രോഗങ്ങളോടെയാണ് താൻ ജനിച്ചതെന്നും, തനിക്കാണ് തുർക്കിൽ ആദ്യമായി ഈ രോഗം ബാധിച്ചതെന്നും റുമെയ്സ പറഞ്ഞിരുന്നു. ഉയരക്കൂടുതല്‍ മാത്രമല്ല ഉയരക്കുറവും അപകര്‍ഷതാബോധത്തിന് കാരണമാണെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും റുമെയ്സ ഇന്‍സ്റ്റയില്‍ കുറിച്ചു. തന്റെ ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ പോലും റുമെയ്സ ഇന്‍സ്റ്റയിലൂടെ പങ്കുവയ്ക്കാറുണ്ട്.

വെള്ളത്തില്‍ നില്ക്കുന്ന വീഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത റുമെയ്സ അതിനൊപ്പം കുറിച്ചത് ‘‘ നോ വോക്കേഴ്സ്, നോ ട്യൂബ്സ്,നോ ഫിസിക്കല്‍ സപ്പോര്‍ട്ട്. ഈവന്‍ ഈഫ് ഇറ്റ് കുഡ് ഹാപ്പന്‍ ഒണ്‍ലി ഇന്‍ ദ വാട്ടര്‍ ആന്‍ഡ് ഒണ്‍ലി ഫോര്‍ ടു സെക്കന്‍ഡ്സ്, ഐ മാനേജ്ഡ് ടു സ്റ്റാന്‍ഡ് അപ്പ് ഇന്ഡിപെന്ഡലി.’’ എന്നാണ്. ഈ വീഡിയോ നിങ്ങൾക്ക് ഒന്നുമല്ലെന്ന് തോന്നുമെങ്കിലും എനിക്ക് ഒരു ജീവിതകാലത്തെ സ്വപ്നമാണ് എന്നും റുമെയ്സ അതിനൊപ്പം എഴുതിയിരുന്നു. ഒരു സപ്പോര്‍ട്ടുമില്ലാതെ വെള്ളത്തില്‍ ഒരു സെക്കന്‍ഡ് എനിക്ക് നില്ക്കാമെങ്കില് പരസഹായമില്ലാതെ സ്വതന്ത്രമായി നില്ക്കാന് എനിക്ക് കഴിഞ്ഞേക്കും എന്ന റുമെയ്സയുടെ ഈ പോസ്റ്റിന് ലക്ഷക്കണക്കിന് പേരാണ് പിന്തുണയും ലൈക്കും നല്‍കിയത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ചീഫ് എഡിറ്റര്‍ ക്രെയ്ഗ് ഗ്ലെന്‍ഡെ കുറിച്ചത് ‘‘റുമെയ്സയെ റെക്കോർഡ് ബുക്കുകളിലേക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനകരമാണ്. ജനക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നതിലെ അവളുടെ അചഞ്ചലമായ മനസ്സുും ആത്മാഭിമാനവും ഒരു പ്രചോദനമാണ്. ഏറ്റവും ഉയരമുള്ള സ്ത്രീ എന്ന വിഭാഗം പലപ്പോഴും കൈ മാറുന്ന ഒന്നല്ല, അതിനാൽ ഈ വാർത്ത ലോകവുമായി പങ്കിടാൻ എനിക്ക് ആവേശമുണ്ട്’’ എന്നാണ്.

Comments