
നടൻ, നിര്‍മാതാവ്, രാഷ്ട്രീയ പ്രവര്ത്തകന് തുടങ്ങി നിരവധി മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ധര്‍മേന്ദ്ര. അദ്ദേഹം ഇന്റസ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 1960-ല്‍ ധര്‍മേന്ദ്ര ആദ്യമായി സ്വന്തമാക്കിയ വാഹനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ ആണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹം ആദ്യമായി സ്വന്തമാക്കിയത് 1960 മോഡല്‍ ഫിയറ്റ് കാറാണ്. താന്‍ ഈ വാഹനം 18,000 രൂപയ്ക്കാണ് സ്വന്തമാക്കിയതെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍, അക്കാലത്ത് 18,000 രൂപ വലിയ ഒരു സംഖ്യയായിരുന്നു എ്ന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹം ആ വാഹനം വളരെ മനോഹരമായാണ് ഇന്നും പരിപാലിക്കുന്നത്. 'എന്റെ ആദ്യ വാഹനം, എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞ്' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
എന്റെ ആദ്യ വാഹനം ഇതാണ്, 18,000 രൂപയ്ക്ക് ഞാന്‍ വാങ്ങിയ കാര്‍. ഇത് വളരെ ശ്രദ്ധയോടെ ആണ് ഞാന്‍ പരിപാലിക്കുന്നത്. എപ്പോഴും ഇത് എനിക്കൊപ്പമുണ്ടാകും. ദൈവം പോരാളിക്ക് നല്കിയ ഏറ്റവും വലിയ അനുഗ്രഹം എന്നാണ് ഞാന്‍ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത് എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.






