
തിരുവന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയേയൂം( വെള്ളം) നടിയായി അന്ന ബെന്നിനേയും (കപ്പേള), സംവിധായകനായി സിദ്ധാര്‍ത്ഥ് ശിവ (എന്നിവര്‍) തിരഞ്ഞെടുക്കപ്പെട്ടു. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ആണ് മികച്ച സിനിമ.
തിരക്കഥ- ജിയോ ബേബി (ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്), കഥാകൃത്ത് സെന്ന ഹെഗ്ഡെ.
ഗായിക -നിത്യ മാമ്മന്‍, ഗായകന്- ഷഹ്ബാസ് അമല്‍, സംഗീതം -എം.ജയചന്ദ്രന് (സൂഫിയും സുജാതയും), ഗാനരചന-അന്‍വര്‍ അലി
ജനപ്രിയചിത്രം-അയ്യപ്പനും കോശിയും, മികച്ച രണ്ടാമത്തെ ചിത്രം-തിങ്കളാഴ്ച നിശ്ചയം, സ്വഭാവ നടി- ശ്രീരേഖ( വെയില്), സ്വഭാവ നടന്- സുധീഷ്.






