മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച. സൂചിക വെള്ളിയാഴ്ചയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബി.എസ്.ഇ സെന്‍സെക്സ് 748.59 പോയിന്റ് (1.16%) നഷ്ടത്തില്‍ 59,857.33 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 9.30 ഓടെ സൂചിക 59,236.11 പോയിന്റിലെത്തി.
ദേശീയ സൂചികയായ നിഫ്റ്റി 207.90 പോയിന്റ് (1.61%) നഷ്ടത്തില്‍ 17,649.40ലെത്തി. സെന്‍സെക്സില്‍ റിയാലിറ്റി, മെറ്റല്‍, ബേസിക് മെറ്റീരിയല്‍സ് എന്നിവയുടെ ഓഹരി നേട്ടമുണ്ടാക്കിയപ്പോള്‍ ഊര്‍ജം, യൂട്ടിലിറ്റി സെക്ടര്‍ എന്നിവയില്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഇന്നലെ റിയാലിറ്റി, ബാങ്കിംഗ് മേഖലയില്‍ നേരിട്ട തകര്‍ച്ചയെ തുടര്‍ന്ന് സെന്‍സെക്സ് 1,158.63 (1.89%) പോയിന്റും നിഫ്റ്റി 353.70 (1.94%) പോയിന്റും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.






