
സന: യെമനിൽ വിമാനത്താവളത്തിനു സമീപം ഉണ്ടായ ഭീകരാക്രമണത്തില്‍ 10 പേര് മരിച്ചു. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യെമന്റെ താല്‍ക്കാലിക തലസ്ഥാനമായ ഏദനിലാണ് ആക്രമണം ഉണ്ടായത്.
ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി മുയീന്‍ അബ്ദുല്‍മലേക് സയീദ് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഏദന്‍ മുന്‍ ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് എത്തുന്ന സമയത്തായിരുന്നു ആക്രമണം.






