
ന്യുഡല്‍ഹി: അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്സണ് ആന്റ് ജോണ്‍സന്റെ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് 19 വാക്സിന് കയറ്റുമതിക്ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ നിര്‍മ്മിച്ച വാക്സിന് ഒരു കോടി ഡോസ് ആണ് കയറ്റുമതിക്ക് തയ്യാറായിരിക്കുന്നത്. ഇതിന് രാജ്യത്തെ പരമോന്നത സുരക്ഷാ പരിശോധനാ ലാബായ സെന്‍ട്രല്‍ ഡ്രഗസ് ലബോറട്ടറി (സിഡിഎല്‍) ആണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കസൗലിയിലാണ് സിഡിഎല്‍ പ്രവര്‍ത്തിക്കുന്നത്.
സിഡിഎല്‍ അയക്കുന്ന റിപ്പോര്‍ട്ടും കമ്പനി സമര്‍പ്പിക്കുന്ന അപേക്ഷയും ഡ്രഗ് കണ്ട്രേളാര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചാല്‍ കയറ്റുമതി നടത്താന്‍ കഴിയുമെന്നാണ് സൂചന.






