ബോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായിരുന്നു ജിതേന്ദ്ര. ഡാന്‍സിലും കഴിവ് തെളിയിച്ച ജിതേന്ദ്രയെ ജമ്പിംഗ് ജാക്ക് ബോളിവുഡ് എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ അഭിനയ കാലഘട്ടത്തില്‍ അനേകം ചിത്രങ്ങളില്‍ മികവ് തെളിയിച്ചിട്ടുളള താരം കൂടിയാണ് ജിതേന്ദ്ര. ഒരു വര്‍ഷം പത്ത് സിനിമയെങ്കിലും ചെയ്തിരുന്ന താരം 1982 കളോടെ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ 'ദീദാന്‍ യേ യാര്' എന്ന ചിത്രത്തിന്റെ പരാജയമാണ് താരത്തിന് തിരിച്ചടിയായത്.
പിന്നീട് ശ്രീദേവി നായകിയായി വന്ന ''ഹിമ്മത്ത് വാല’’ എന്ന ചിത്രം റിലീസായതോടെ ജതേന്ദ്രയുടെ ജീവിതംതന്നെ മാറിമറിഞ്ഞു. 1983 ലായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രം വന്‍ ഹിറ്റായതോടെ എല്ലാ ചിത്രങ്ങളിലും ശ്രീദേവിയെ തന്നെ നായികയാക്കണമെന്നായിരുന്നു ജിതേന്ദ്രയുടെ ആഗ്രഹം. ഇരുവരുമൊരുമിച്ച് 16 ചിത്രങ്ങള്‍ അഭിനയിച്ചു. അതില്‍ 13 ചിത്രങ്ങളും വിജയം കൈവരിച്ചു.
ഹിമ്മത്ത് ഇറങ്ങിയതോടെ ബോളിവുഡിലെ തന്നെ മികച്ച താരമാകുകയായിരുന്നു ശ്രീദേവി. ''തമിഴില്‍ എന്റെ സ്വഭാവികമായ അഭിനയം കാണാനാണ് അവര്‍ക്ക് ഇഷ്ടം. പക്ഷേ ഹിന്ദിയില്‍ ഗ്ലാമറും മസാലയുമൊക്കെയായിരുന്നു വേണ്ടിയിരുന്നത്. എന്റെ നിര്‍ഭാഗ്യം എന്നത് എന്റെ ആദ്യ ഹിന്ദി സിനിമയായിരുന്നു'' എന്നാണ് ശ്രീദേവി പറഞ്ഞത്.
ബോളിവുഡിലെ തരംഗമായിരുന്ന ജിതേന്ദ്രയുടെ മക്കളാണ് എക്താ കപൂറും തുഷാര്‍ കപൂറും. എക്താ നിര്‍മ്മാണത്തിലും തുഷാര്‍ അഭിനയത്തിലുമാണ് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്.






