
ബോളിവുഡിന് മാത്രമല്ല മലയാളത്തിന്റെയും പ്രിയഗായികയാണ് ശ്രേയ ഘോഷാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും ശ്രേയ പങ്കുവച്ചിരുന്നു. മകന് ദേവ്യാന്റെ ആദ്യത്തെ ദീപാവലിയാണ്, മധുരവും ലൈറ്റുകളുമൊക്കെ കുഞ്ഞിന് പുതിയ എക്സ്പീരിയന്‍സാണ്, അതുകൊണ്ട് ചെറിയൊരു പൂജ വീട്ടിലൊരുക്കിയിരുന്നു എന്ന് ശ്രേയ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. കുസൃതിയോടെ ചിരിക്കുന്ന മകനെ എടുത്തു കൊണ്ട് ‘‘ഞാനും എന്റെ രാജകുമാരനും ഒരുമിച്ചുള്ള ദീപാവലി ആഘോഷം’’ എന്നാണ് മകന് ദേവ്യാനിനൊപ്പമുള്ള ചിത്രത്തിന് ശ്രേയ നല്കിയ ക്യാപ്ഷന്‍. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അമ്മയും മകനും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ ക്യൂട്ട് ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങളും ഗായിക ആരാധകരോട് പങ്കുവച്ചിട്ടുണ്ട്. അമ്മ ഭോഗ് പ്രസാദം തയാറാക്കിയെന്നും, താന്‍ ഒരു രംഗോലി വരച്ചെന്നും, അച്ഛന് വീടു മുഴുവന്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചെന്നും ശിലാദിത്യ കുഞ്ഞിനെ ദിവസം മുഴുവന്‍ പരിപാലിച്ചെന്നുമാണ് ശ്രേയ ഇന്‍സ്റ്റയില്‍ കുറിച്ചത്. അമ്മയായതിനു ശേഷമുള്ള ആദ്യ ദീപാവലി ആണെന്നുള്ള സന്തോഷവും ശ്രേയ പങ്കുവച്ചിട്ടുണ്ട്.






