കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രിയദര്ശന് മരക്കാർ: അറബിക്കടലിന്റെ സിംഹം സിനിമയെക്കുറിച്ചും അതിന്റെ ഒടിടി റിലീസിനെക്കുറിച്ചും ചില കാര്യങ്ങള്‍ തുറന്നു സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ പ്രിയദര്ശന് പറഞ്ഞ ചില പ്രസ്താവനകള്‍ ഒരു സിനിമയെ മാത്രം കേന്ദ്രീകരിച്ചാണ് എന്ന വിവാദമാണ് ഇപ്പോള്‍ ഉയരുന്നത്. താന്‍ പറഞ്ഞത് എന്താണെന്നുള്ളതും, അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് പ്രിയദര്ശന് ട്വിറ്ററില്‍ കൂടി പറഞ്ഞിരിക്കുന്നത്.
‘‘ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന, പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ പരാമർശിക്കാതെ, നെറ്റ്ഫ്ലിക്സിനെയും തിയേറ്റർ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. അതുമാത്രമല്ല, ദുൽഖറിനെക്കുറിച്ചോ 'കുറുപ്പിന്റെ' വരാനിരിക്കുന്ന റിലീസിനെക്കുറിച്ചോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനൊരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത നിഗമനങ്ങളെയെല്ലാം വളച്ചൊടിച്ച് മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കാണുന്നു.’’ എന്നതാണ് പ്രിയദര്‍ശന്റെ ട്വീറ്റ്.
മോഹൻലാലിന്റെ കോടിക്കണക്കിന് രൂപ മുടക്കിയുള്ള ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. എന്നാല്‍ ദിവസങ്ങളുടെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, തിയേറ്റര്‍ റിലീസിന് പകരം OTT (ഓവർ-ദി-ടോപ്പ്) റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത് ഇന്നലെയാണ്. പ്രഖ്യാപനത്തിനു പിന്നാലെ പലതരത്തിലുള്ള വിവാദങ്ങളും ഉയരുന്നുണ്ട്.

Comments