
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ ചില്ലറക്ഷാമത്തില് നാട്ടുകാര്‍ നൊട്ടോട്ടം ഓടുമ്പോള്‍ 70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായി പീഡിയാട്രീഷ്യന്‍ പിടിയില്‍. ഡോ. നല്ലല് ആണ് ഡല്‍ഹിയില്‍ നിന്നും പിടിയിലായത്.
ഡല്‍ഹിയിലെ പഹര്ഗഞ്ജില് നിന്നുമാണ് ഇയാളെ പിടികൂടിയത്. കാറിലേക്ക് നോട്ടുകള്‍ മാറ്റുന്നത് ശ്രദ്ധയില്‍പെട്ട ഒരാള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. നിര്ദ്ദേശത്തെതുടര്ന്ന വഴിയില്‍ വച്ച് ട്രാഫിക് പോലീസ് വാഹനം തടയുകയും പരിശോധിക്കകയും ചെയ്തപ്പോഴാണ് 69,86,000 രൂപയുടെ നൂറ് രൂപ പിടിച്ചത്. പണത്തോടൊപ്പം ഡോക്ടറേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം. സുഹൃത്ത് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന പണമാണിതെന്ന് ഡോക്ടര്‍ പോലീസിന് മൊഴിനല്‍കി. പണം തിരിച്ചു കൊടുക്കാന്‍ പോകുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വിഷയം ഇന്‍കം ടാക്സിന് കൈമാറി.






