
ലണ്ടന്: സമാധാന നൊബേല് പുരസ്കാര ജേതാവും പാകിസ്താനി സാമൂഹ്യ പ്രവര്ത്തകയുമായ
മലാല യൂസഫ്സായ് ഇനി അസ്സര് മാലികിന് സ്വന്തം. സാമൂഹിക മാധ്യമങ്ങളില് മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന് ഞാനും അസ്സറും തീരുമാനിച്ചു' മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില് കുറിച്ചു.
പാകിസ്താന് ക്രിക്കറ്റ് ബോര്ഡിന്റെ ഹൈ പെര്ഫോമന്സ് സെന്റര് ജനറല് മാനേജർ അസ്സര് മാലികാണ് വരന്. ബ്രിട്ടണിലെ ബെര്മിങ്ഹാമിലുള്ള വീട്ടില് വെച്ചായിരുന്നു വിവാഹ ചടങ്ങ്.
24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില് താമസിച്ചുവരുന്നത്.







Comments