
കോട്ടയം: പങ്കജാക്ഷി മുത്തശ്ശിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതില്‍ മോനിപ്പള്ളി മൂഴിക്കല്‍ വീട്ടിലെ എല്ലാവരും സന്തോഷത്തിലാണ്. എന്നാല്‍ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങാന്‍ പങ്കജാക്ഷി എന്ന ‘നോക്കുപാവ’ കലാകാരിക്ക് സാധിച്ചില്ല.
86-ാം വയസിലെ ശാരീരിക അവശതകള്‍ പങ്കജാക്ഷിയുടെ ഡല്‍ഹി യാത്രയ്ക്ക് തടസ്സമായി. തനിക്ക് പുരസ്കാര ചടങ്ങില്‍ എത്താനാകില്ലെന്നു അറിയിച്ച് കേന്ദ്രസര്‍ക്കാരിന് ഇ-മെയില്‍ അയച്ചു. ജില്ലാഭരണകൂടം വഴി പുരസ്കാരം പങ്കജാക്ഷിയുടെ വീട്ടിലെത്തിക്കുലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
2020-ലെ പദ്മപുരസ്കാരം ലഭിച്ച പങ്കജാക്ഷി 60 വര്‍ഷമായി നോക്കുപാവ അവതരണ രംഗത്ത് സജീവമാണ്. ഓണംതുള്ളൽ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കല ഉരുളികുന്നം, എലിക്കുളം പ്രദേശങ്ങളിലെ വീടുകളിൽ അവതരിപ്പിച്ചിരുന്നു. രാമായണകഥയാണ് പ്രധാനമായും പാവകളിക്കായി തിരഞ്ഞെടുത്തിരുന്നത്.






