കോടീശ്വരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ തിരികെയെത്തി . സംഭവം വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ 26 ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ വീട്ടിലെത്തിയെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശില്‍ ഇന്‍ഡോറിലാണ് സംഭവം.
ഒളിച്ചോടിയപ്പോള്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നുമെടുത്ത 47 ലക്ഷത്തില്‍ 13 ലക്ഷം ഇവര്‍ ചെലവാക്കിയിരുന്നു. ബാക്കി തുകയുമായിട്ടാണ് തിരികെയെത്തിയത്. ഇവരെക്കാളും പതിമൂന്ന് വയസു കുറവുളള യുവാവുമായിട്ടാണ് നാടു വിട്ടത്. യുവാവിനായുളള തിരിച്ചില്‍ പോലീസ് ആരംഭിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ശക്തമായതോടെയാണ് ഭാര്യ സ്റ്റേഷനില്‍ കീഴടങ്ങിയത്. മടങ്ങി വന്ന ഭാര്യയെ ഭര്‍ത്താവ് സ്വീകരിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.






