
കയ്റോ: വെളളിയാഴ്ച്ച മഴ ശക്തമായതോടെ ഈജിപ്തിലെ തെക്കന്‍ നഗരമായ അസ്വാനിലെ ജനങ്ങളുടെ പ്രധാന പ്രശ്നം നൈല്‍നദിയില്‍ വെളളപ്പൊക്കമല്ല. മറിച്ച് കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകള്‍ കൂട്ടമായി തെരുവുകളിലേക്കിറങ്ങുന്നതാണ്. ഇവയുടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. 450 പേര്‍ക്ക് പരിക്കേറ്റു.
ലോകത്തിലെ ഏറ്റവും വിഷം കൂടിയ തേളുകളാണ് തെരുവിലിറങ്ങിയത്. ആളെക്കൊല്ലി എന്ന അറിയപ്പെടുന്ന ഫാറ്റ്ടെയല്ഡ് തേളുകളാണ് ഈ നാശം വിതക്കുന്നത്.
ആളുകളോട് പുറത്തിറങ്ങരുതെന്നും മരങ്ങള്‍ കൂടുതലുളള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്. തേളിന്റെ കുത്തേറ്റവര്‍ക്ക് ശ്വാസ തടസ്സം, പേശികളില്‍ വേദന അടക്കമുളള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. ഇവയുടെ കുത്തേറ്റാല്‍ ഒരു മണിക്കൂറിനുളളില്‍ മനുഷ്യന്റെ ജീവന് നഷ്ടമാകും. ഒട്ടേറെപ്പേരാണ് ഇത്തരം തേളുകളുടെ ആക്രമണങ്ങള്‍ക്ക് ബലിയായി ലോകത്ത്മരണമടഞ്ഞത്.






