
മുംബൈഃ ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ രക്ഷപെടുത്തി മുംബൈ പോലീസ്. പന്ത് നഗറിലായിരുന്നു സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സമീപവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പന്ത്നഗര്‍ പോലീസ് സേ്റ്റഷനില്‍ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനു പിന്നിലെ മുംബൈ പോലീസിന്റെ നേതൃത്വത്തില്‍ നിര്‍ഭയ സ്ക്വാഡ് സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷിക്കുകയും തുടര്‍ന്ന് കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്നും പോലീസ് അറിയിച്ചു.
Pantnagar P.stn received a call from a good samaritan that a baby, wrapped in cloth, was dumped in a drain. He was alerted when the neighbourhood cats created a ruckus. the baby was rushed to Rajawadi by the Nirbhaya Squad of Pantnagar P.Stn & is now safe & recovering. pic.twitter.com/nEGSDCD6wz
— Mumbai Police (@MumbaiPolice) November 15, 2021






