സ്വന്തം മക്കളെ 50,000 രൂപയ്ക്കു വില്ക്കാന് ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയിലാണ് സംഭവം. ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ നിസാര്‍ ലഷാരി എന്ന പോലീസുകാരന് തെരുവിന്റെ നടുവില്‍ നിന്ന് മക്കളെ വില്‍ക്കുന്നുവെന്നു ഉച്ചത്തില്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ കാണാം.
ഇളയമകനെ മടിയിലിരുത്തി താന്‍ മക്കളെ 50,000 രൂപയ്ക്ക് വില്‍ക്കുകയാണെന്നു ലഷാരി പറയുന്നത്. എന്നാല്‍ സംഭവത്തിന്റെ വസ്തുത എന്തെന്നു പുറത്തു കൊണ്ടുവന്നിരിക്കുകയാണ് വൈസ് വേള്‍ഡ് ന്യൂസ്. മകന്റെ ചികിത്സക്കായി ലഷാരിക്കു അവധി ആവശ്യമായി വന്നു. എന്നാല്‍ മേലുദ്യോഗസ്ഥന് ഇതിനായി കൈകൂലി ആവശ്യപ്പെട്ടു. കൈക്കൂലി നല്കാത്തെതിനാല് ലഷാരിക്കു അവധി നിഷേധിച്ചു. മാത്രമല്ല നഗരത്തില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുളള ലര്‍കാന എന്നയിടത്തേക്കു സ്ഥലം മാറ്റം കൊടുത്തു.
കൈകൂലി നല്‍കിയില്ല എന്ന ഒറ്റക്കാരണത്താലാണ് തനിക്കു ഈ ശിക്ഷ വിധിച്ചതെന്നു അദ്ദേഹം പറഞ്ഞത്. കറാച്ചിയിലേക്ക് യാത്ര ചെയ്ത് പരാതി നല്ക്കാന് പോലും തന്റെ കയ്യില്‍ പണമില്ലായിരുന്നുവെന്നും ഇവിടെയുളളവര്‍ വളരെ ശക്തരാണ് അവര്‍ക്കെതിരെ നടപടിയെടുക്കാനാകില്ലെന്നും ലഷാരി മാധ്യമത്തിനോടു പറഞ്ഞു. കൈകൂലി നല്‍കാനാണോ? അതോ മകന്റെ ചികിത്സക്കു പണം കണ്ടെത്തണോ ?അതോ ലര്‍ക്കാനയില്‍ പോയി ജോലിയെടുക്കുകയാണോ വേണ്ടത് ലഷാരി ചോദിക്കുന്ന ചോദ്യങ്ങളാണിത്.

Comments