
പിസ വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിക്ക് കടയുടെ ചിഹ്നം പതിപ്പിച്ച പ്ലാസറ്റിക് കവറിനു വില ഈടാക്കിയതിനാണ 11,000 രൂപ പിഴയായി കോടതി ചുമത്തി. കടയുടെ ചിഹ്നമുളള കവര്‍ 7.62 പൈസ ഈടാക്കിയാണ് പാഴ്സലായി വാങ്ങനെത്തിയ മുരളി കുമാറിനു കൊടുത്തത്. എന്നാല്‍ കടയുടമയോട് കവര്‍ വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് നല്‍ക്കുകയായിരുന്നു.
കടയുടമയില്‍ നിന്നുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് മുരളി കോടതിയെ സമീപ്പീച്ചത്. 2019 സ്പെറ്റംബര്‍ 16നു നടന്ന സംഭവമാണിത്. എന്നാല്‍ രണ്ട് വര്‍ഷമായി നടത്തിയ പോരാട്ടത്തിനൊടുവില്‍ ഉപഭോക്താവിന് നഷ്ടപരിഹാരമായി 11,000 രൂപ കോടതി പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ ഉപഭോക്ത്യ തര്‍ക്ക പരിഹാര കോടതിയുടേതാണ് വിധി. ഇതോടെ വിദ്യാര്‍ത്ഥിയെ ബുദ്ധിമുട്ടിച്ചില്ലെന്നും ആരോപണം കളളമാണെന്നുളള കടയുടമയുടെ വാദം കോടതി തളളി.






