
കോഴിക്കോട്: ഏറ്റെടുക്കാന്‍ ബന്ധുക്കളോ നഗരസഭയോ തയ്യാറാകാത്തതിനാല്‍ ഒരു മാസത്തോളം പഴക്കമുളള മൃതദേഹവുമായി നട്ടം തിരിയുകയാണ് പെരുന്തല്‍മണ്ണ മെഡിക്കല്‍ കോളേജ് അധികൃതര്‍. എച്ച്.ഐ.വി പോസിറ്റീവായ പെരുന്തല്‍മണ്ണ സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 16 നാണ് മരിച്ചത്. യുവതിയുടെ മൃതദേഹം സംസ്കരിക്കാനാകാതെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് അധികൃതര്‍ പെരുന്തല്‍മണ്ണ പോലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ഇത്തരം ഘട്ടങ്ങളില്‍ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കേണ്ട ചുമതല നഗരസഭയ്ക്കാണെന്നും നഗരസഭയ്ക്ക് സമ്മതപത്രം നല്‍കിയെന്നും ഇനി നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നുമാണ് പോലീസിന്റെ വാദം. എന്നാല്‍ പോലീസില്‍നിന്ന് സമ്മതപത്രം കിട്ടിയിട്ടില്ലെന്നും അതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് പെരുന്തല്‍മണ്ണ നഗരസഭ പറയുന്നത്.
പ്രശ്നം പരിഹരിച്ച് എത്രയും പെട്ടെന്ന് മൃതദേഹം സംസ്കരിക്കാനുളള വഴി ആലോചിക്കുകയാണ് മെഡിക്കല്‍ കോളേജ് അധിക്രിതര്‍.






