
കന്നട സൂപ്പര്‍ത്താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവരെയും ആരാധരെയും ദുഃഖത്തിലാഴ്ത്തി. താരത്തിന്റെ സ്മൃതി കുടീരത്തിലേക്ക് ഇപ്പോഴും ആരാധകര്‍ ഒഴുകിയെത്തുകയാണ്.
അപ്പുവിന്റെ മരണം തങ്ങളുടെ കുടുംബത്തെ മാത്രമല്ല കര്‍ണാടകയെ മുഴുവന്‍ ദൂഃഖത്തലാഴ്ത്തിയെന്ന് നിര്‍വികാരമായി പറയുകയാണ് പുനീതിന്റെ പ്രിയതമ അശ്വനി രേവന്ത്. പുനീതിന്റെ പാത പിന്തുടര്ന്ന് ആളുകള്‍ നേത്രദാനത്തിന് കാണുമ്പേള്‍ കണ്ണുനിറയുന്നുവെന്നും അശ്വനി പറയുന്നു. ഈ മഹാനന്മയിലൂടെ പുനീത് ജനമനസുകളിൽ എന്നും അനശ്വരനായി നിലനിൽക്കുമെന്നും അശ്വിനി കുറിക്കുന്നു.
അദ്ദേഹത്തിനെ പവര്‍സ്റ്റാര്‍ ആക്കിയത് നിങ്ങള്‍ പ്രേക്ഷകരാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള പ്രേക്ഷകരുടെ വേദന ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയവേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ അനിഷ്ട സംഭങ്ങള്‍ ഉണ്ടാക്കുകയോ
ചെയ്തില്ല. അതെനിക്ക് അദ്ദേഹത്തിന് നല്കാന് കഴിയുന്ന ഏറ്റവും നല്ല യായ്രയയപ്പായിരുന്നു.
സിനിമയില്‍ നിന്ന് മാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പുനീതിന് നല്കിയ ആദരങ്ങളെയും അനുശോചനങ്ങളേയും ഹൃദയവേദനയോടെ തന്നെ തിരിച്ചറിയുന്നു. അപ്പുവിന്റെ പാത പിന്തുടര്ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു. ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ നന്ദിയും സ്നേഹവും നിങ്ങളെ അറിയിക്കുന്നു.
ഒക്ടോബർ 29നായിരുന്നു ഹൃദയസ്തംഭനം മൂലം പുനീത് വിടവാങ്ങിയത്. മരണശേഷം കണ്ണുകൾ ദാനം ചെയ്തിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചു. മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.






