
46-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു കഴിഞ്ഞ ആഴ്ച താന്‍ ശസ്ത്രക്രിയക്ക് വിധേയയായി എന്നു സുസ്മിത സെന്‍ വെളിപ്പെടുത്തിയത്. ജന്മദിന ആശംസകള്‍ക്ക് നന്ദി അറിയിച്ച താരം ആരോഗ്യസ്ഥിതിയെ കുറിച്ചു പറയുകയായിരുന്നു. ''സ്നേഹത്തില്‍ പൊതിഞ്ഞ് നിങ്ങള്‍ അറിയിച്ച ഓരോ ആശംസകള്‍ക്കും ഹൃദയത്തില്‍ നിന്നു നന്ദി. ഈ ജന്മദിനം എനിക്കും സന്തോഷത്തിന്റെതാണ്. കാരണം ഇതെന്റെ പുനര്ജന്മാണ്.അതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കുന്നില്ല.''- സുസ്മിത സെന്നിന്റെ വാക്കുകള്‍.
താന്‍ ഒരു ചെറിയ രഹസ്യം പങ്കുവയ്ക്കുകയാണ്. ആര്യ-2 പൂര്‍ത്തിയാക്കിയ ശേഷം ചെറിയൊരു യാത്ര പോയി. പിന്നീട് നവംബര്‍ 16-ന് ഞാനൊരും ശസ്ത്രക്രിയക്ക വിധേയയായിരുന്നു. ഇപ്പോള്‍ ഓരോ ദിനം കഴിയുംതോറും അത്ഭുതകരമായി സുഖം പ്രാപിച്ചു വരുന്നു. നിങ്ങള്‍ എല്ലാവരുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ആയതിനാല്‍ എനിക്കിപ്പോഴും ഈ ലോകത്ത് ജീവിക്കാന്‍ കഴിയുന്നത്. ഈ സ്നേഹം തുടര്‍ന്നും ഉണ്ടാകണം''-സുസ്മിത പറഞ്ഞു.
സുഹൃത്തുകളും ആരാധകരും കുടുംബാംഗങ്ങളും അടക്കം നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു. 'Happy Birthday, Babush' എന്ന സുസ്മിതയുടെ കാമുകനും മോഡലുമായ രോഹ്മാന് ഷാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ജന്മദിനാശംസകള് അമ്മ. അമ്മയുടെ മക്കളായി ജനിക്കാന്‍ കഴിഞ്ഞത് ദൈവനുഗ്രഹമായി കാണുന്നു. സുസ്മിതയുടെ മകള്‍ റെനി സെന്‍ കുറിച്ചത്.






