
ചെന്നൈ: നടന് കമല്ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമെരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അദ്ദേഹം ചെന്നൈയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് നമ്മളെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.






