
കൊൽക്കത്ത : പന്ത്രണ്ടു വയസ്സുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ വിസിൽ 11 മാസത്തിനു ശേഷം ശ്വാസകോശത്തിൽ നിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചിപ്സ് കഴിക്കുന്നതിനിടെയാണ് കുട്ടി വിസിൽ വിഴുങ്ങിയത്.
ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയ്പുർ സ്വദേശി റയ്ഹാൻ ലസ്കർ ജനുവരിയിലാണ് വിസ്സിൽ വിഴുങ്ങിയത്.
തുടർന്ന് കുട്ടി വായ് തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നീട് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് എസ്എസ്കെഎം ആശുപത്രിയിലുമെത്തിയത്.






