
ചെന്നൈ: ആന്ധ്ര, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നായി തക്കാളിയുടെ വരവ് കൂടിയതോടെ തമിഴ്നാട്ടിൽ തക്കാളി വില കുത്തനെ കുറഞ്ഞു.
ചെന്നൈയിലെ പച്ചക്കറി മാർക്കറ്റിൽ വെള്ളിയാഴ്ച മൊത്തവില കിലോക്ക് 30 രൂപയായി കുറഞ്ഞു. ചില്ലറ വിൽപന വില 40-50 രൂപയായിരുന്നു.
വടക്ക് കിഴക്കൻ മൺസൂൺ ശക്തിപ്പെട്ടതോടെയാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടത്. വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കിലോക്ക് 140 രൂപ വരെ ഉയർന്നിരുന്നു.






