
1991 പുറത്തിറങ്ങി പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച സിനിമയാണ് അമരം. അതില്‍ മമ്മൂട്ടിയ്ക്കൊപ്പം ശക്തമായ കഥാപാത്രം ചെയ്ത് ശ്രദ്ധ നേടിയ നടനാണ് അശോകന്. ഇപ്പോഴിതാ 30 വര്‍ഷങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ ഈ മമ്മൂട്ടി-അശോകന് എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുന്നു. മെഗാസ്റ്റാറിനൊപ്പം ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. അശോകനും ശ്രദ്ധേയമായ വേഷത്തില്‍ സിനിമയില്‍ എത്തുന്നുണ്ട്.
‘‘സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട് പോകുന്ന സിനിമയാണിത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്. എന്റെ കഥാപാത്രവും. മമ്മൂക്കയുടേതും വളരെ വ്യത്യസ്തമായ ഒരു വേഷമാണ്. മമ്മൂക്കയ്ക്കൊപ്പം 30 വര്‍ഷത്തിനു ശേഷം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത എന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള സിനിമയാണ്. എന്റെ കഥാപാത്രവും അങ്ങനെ തന്നെ. മമ്മൂക്കയുടേതും വളരെ വ്യത്യസ്തമായ ഒരു വേഷമാണ്. മമ്മൂക്കയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നല്കുന്ന കാര്യമാണ്’’ ചിത്രത്തെക്കുറിച്ച് അശോകന്റെ വാക്കുകള്‍ ഇങ്ങനെ.
സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് തമിഴ്നാടാണ്. ലിജോയുടെ ‘ചുരുളി’ യുടെ തിരക്കഥാകൃത്തായ എസ് ഹരീഷ് തന്നെയാണിന്റേയും തിരക്കഥ. മമ്മൂട്ടി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന നിര്‍മ്മാണക്കമ്പനിയുടെ ആദ്യ നിര്‍മ്മാണ ചിത്രം കൂടിയാണിത്. ലിജോ ജോസ് പെല്ലിശ്ശേരി എന്നും മലയാളികളെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചുരുളി’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ലിജോ ജോസ് പെല്ലിശേരി, പുതിയ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ്. ലിജോയും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുന്നത്. പേരന്‍പും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വരാണ് കാമറ. തിയറ്റര്‍ റിലീസ് ആയി ചിത്രം പ്രദര്‍ശനത്തിനെത്തും. ലിജോ ചിത്രം പൂര്‍ത്തിയായതിനു ശേഷം സിബിഐ അഞ്ചാം ഭാഗത്തിലാകും മമ്മൂട്ടി അഭിനയിക്കുക.






